പാരസെറ്റമോള്‍ കഴിക്കുന്നവടെ ശ്രദ്ധയ്ക്ക്…നിങ്ങളുടെ കരള്‍ തകര്‍ക്കാൻ ഇത് കാരണമായേക്കും..!!

പനിയോ തലവേദനയോ ശരീരവേദയോ വന്നാൽ ഒരു നിയന്ത്രണവുമില്ലാതെ പാരസെറ്റമോള്‍ വാങ്ങിക്കഴിക്കുന്നവര്‍ ഇന്ന് ഏറെയാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കഴിക്കുന്നവരല്ല ഇതു വാങ്ങുന്നവരിലേറെയും. മറിച്ച് സ്വയംചികിത്സയ്ക്ക് വേണ്ടി പാരസെറ്റമോള്‍ ഉപയോഗിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍, എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക. ദീര്‍ഘകാലം ഗുളിക കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്നു പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.എഡിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു ദിവസം 325 എം ജിയില്‍ കൂടുതല്‍ പാരസെറ്റമോള്‍ കഴിക്കുന്നത്‌ അപകടകരമാണെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. നമ്മുടെ നാട്ടിലാകട്ടെ ചെറിയ തലവേദനയ്ക്കു പോലും പാരസെറ്റമോള്‍ 650 എംജി വാരി കഴിക്കുന്ന ശീലമുള്ളവരുടെ എണ്ണം കൂടി വരികയാണ്. തീര്‍ച്ചയായും സംസ്ഥാനത്ത് കരള്‍ രോഗികളുടെയും വൃക്കരോഗികളുടെയും എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടാക്കുന്നതില്‍ പാരസെറ്റമോളിനുള്ള പങ്ക് എഴുതി തള്ളാനാവില്ല.

പാരസെറ്റമോളില്‍ അടങ്ങിയിരിക്കുന്ന അസെറ്റാമിനോഫിന്‍ ഗുരുതരമായ കരള്‍ രോഗത്തിന്‌ കാരണമാകുമെന്ന മുന്നറിയിപ്പ്‌ അമേരിക്കയില്‍ ഈ വര്‍ഷമാദ്യം തന്നെ നല്‍കിയിട്ടുണ്ട്‌. അതേസമയം, പാരസെറ്റമോള്‍ ഉള്‍പ്പെടുന്ന പുതിയ മരുന്നുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കേണ്ടതില്ലന്നാണ്‌ ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ വ്യക്‌തമാക്കിയിരിക്കുന്നത്‌. അഞ്ചു വര്‍ഷം കൂടുമ്പോഴാണ്‌ മരുന്ന്‌ കമ്പനികള്‍ ലൈസന്‍സ്‌ പുതുക്കുന്നത്‌. എന്നാല്‍ പാരസെറ്റമോള്‍ ഗുരുതരമായ കരള്‍ രോഗത്തിനും അലര്‍ജി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന മുന്നറിയിപ്പ്‌ നല്‍കണമെന്ന വ്യവസ്ഥയോടെ മാത്രമാണ്‌ ഇപ്പോള്‍ ലൈസന്‍സ്‌ പുതുക്കി നല്‍കുന്നത്‌. പുതിയതായി അപേക്ഷിക്കുന്ന ആര്‍ക്കും ലൈസന്‍സ്‌ നല്‍കേണ്ടതില്ലെന്നും ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സെന്‍ട്രല്‍ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ ഓര്‍ഗനൈസേഷനാണ്‌ മരുന്ന്‌ കമ്പനികള്‍ക്ക്‌ ലൈസന്‍സ്‌ അനുവദിക്കുന്നത്‌.

You must be logged in to post a comment Login